കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം "വർണ്ണച്ചെപ്പ് - 2025" ബത്ലലഹേം ദയറ നഴ്സറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.
186
കിഴക്കമ്പലം : ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം "വർണ്ണച്ചെപ്പ് - 2025" ബത്ലലഹേം ദയറ നഴ്സറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. കിഴക്കമ്പല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി രതീഷിൻ്റെ ഉത്ഘാടനത്തോട് കൂടി പ്രോഗ്രാം ആരംഭിച്ചു ശ്രീമതി ബിന്ദു ആർ അദ്ധ്യക്ഷ ആയിരുന്നു. ഐ സി ഡി എസ് സൂപ്പർ വൈസർ ശ്രീമതി ജാസ്മിൻ മുഖ്യ അതിഥി ആയിരുന്നു. ഷിഹാബ് ചേല കുളത്തിൻ്റെ പാട്ടും ഭിന്നശേഷി കുട്ടികളുടെ ഡാൻസും ഉണ്ടായിരുന്നു അംഗൻവാടി വർക്കേഴ്സും ഹെൽപ്പേഴ്സും പരിപാടിയിൽ പങ്കെടുത്തു



